പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദസ്വാമികള്‍

 പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദസ്വാമികള്‍

പൂര്‍വ്വാശ്രമത്തില്‍ വാഴൂര്‍ തീര്‍ത്ഥപാദപുരം ഭഗവതി കാവുങ്കല്‍വീട്ടില്‍ നാരായാണന്‍ നായരുടേയും ലക്ഷ്മിഅമ്മയുടേയും മകന്‍.

1970 ല്‍ വാഴൂര്‍ തീര്‍ത്ഥപാദാശ്രമത്തില്‍ ബ്രഹ്മചാരിയായി ചേരുകയും 1983 മെയ്മാസം തൈപ്പൂയം നാളില്‍ ബ്രഹ്മശ്രീ വിദ്യാനന്ദതീര്‍ത്ഥപാദസ്വാമികളില്‍ നിന്നും സന്ന്യാസദീക്ഷ സ്വീകരിക്കുകയും ചെയ്തു.

1985 മുതല്‍ 87 വരെ വാരണാസിയിലെ തിലഭണ്ഡേശ്വര ആശ്രമത്തില്‍നിന്നും, 1988 മുതല്‍ 92 വരെ ഋഷികേശിലെ കൈലാസാശ്രമത്തിലെ മഹാമണ്ഡലേശ്വര്‍ സ്വാമി വ്യാനാനന്ദ സരസ്വതിയില്‍ നിന്നും വേദാന്തത്തില്‍ പ്രാവീണ്യംനേടി.

1993 ല്‍ 99 വരെ ഋഷികേശിലെ ഹരിഹരകൈലാസാശ്രമത്തില്‍  ആചാര്യനായി സേവനമനുഷ്ഠിച്ചു.

1999 മുതല്‍  വാഴൂര്‍ തീര്‍ത്ഥപാദാശ്രമത്തില്‍ മഠാധിപതിയായി സേവമനുഷ്ഠിച്ചുവരുന്നു.