Sreekala Theerthapadasramam, East Kaloor, Thodupuzha

ഇടുക്കിജില്ലയില്‍ എറണാകുളം തേനി ഹൈവേയില്‍ ഈസ്റ്റ് കലുര്‍, കലുര്‍ ശ്രീ മഹാദേവക്ഷേത്രത്തിന് വിളിപ്പുറത്ത് ഏകദേശം മൂന്നര ഏക്കര്‍ പ്രകൃതി രമണീയമായ സ്ഥലത്ത് ശ്രീകല തീര്‍ത്ഥപാദാശ്രമം സ്ഥിതിചെയ്യുന്നു.വാഴൂര്‍ തീര്‍ത്ഥപാദാശ്രമത്തിലെ മഠാധിപതി ഗുരു പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദസ്വാമികള്‍ മുഖ്യരക്ഷാധികാരിയായും വിവേകാനന്ദതീര്‍ത്ഥപാദസ്വാമികള്‍ പ്രസിഡന്‍റായും മാതാ സ്നേഹാനന്ദമയീ തീര്‍ത്ഥപാദര്‍ സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു.

കലുര്‍ ശ്രീകല തീര്‍ത്ഥപാദാശ്രമം സ്ഥിതിചെയ്യുന്ന ഗ്രാമത്തിലെ നിര്‍ധനരായ കുട്ടികളുടെ വിദ്യാഭ്യാസം, യോഗ മെഡിറ്റേഷന്‍ ക്ലാസുകള്‍, യുവജനസമാജം, വെല്‍ഫയര്‍ അസ്സോസിയേഷന്‍, ആരോഗ്യപ്രവര്‍ത്തനങ്ങള്‍ , അന്നദാനം തുടങ്ങിയ മാതൃകാപരമായ പ്രവര്‍ത്തങ്ങള്‍ക്ക് ഊന്നല്‍ നല്കുന്നു.

അതിലുപരി ചട്ടമ്പിസ്വാമികളുടേയും അദ്ദേഹത്തിന്‍റെ ശിഷ്യന്‍ നീലകണ്ഠതീര്‍ത്ഥപാദസ്വാമികളുടെയും കൃതികളും ചരിത്രവും സംരക്ഷിക്കാനും, ലോകനന്മയ്ക്കായുള്ള അവരുടെ ചിന്തകള്‍ തലമുറകളിലേക്ക് എത്തിക്കാനും ആശ്രമം മുന്‍കൈയെടുത്ത് പ്രവര്‍ത്തിക്കുന്നു.


സകല ജീവജാലങ്ങളേയും സ്നേഹം ചൊരിയുന്ന ദൃഷ്ടികൊണ്ട് മയക്കി പാര്‍ശ്വവര്‍ത്തികളാക്കുന്ന ദൈവസമ സമീപനം. ഷണ്മുഖദാസനായി തുടങ്ങി ബാലഭട്ടാരകനായി മാറിയ യുഗപ്രഭാവന്‍ . ശ്രീ ചക്രസ്ഥിതയായ സുന്ദരിയുടെ വല്സലപുത്രന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ,  അതാണ് ശ്രീ വിദ്യോപാസകനായ വിദ്യാധിരാജ ചട്ടമ്പിസ്വാമി തിരുവടികള്‍ .

ചട്ടമ്പിസ്വാമി തിരുവടികളില്‍ നിന്നും വിഷവൈദ്യത്തില്‍ ഉന്നതജ്ഞാനം തേടിയെത്തിയ നീലകണ്ഠപിള്ള അദ്ദേഹത്തിന്‍റെ ഉപദേശപ്രകാരം ആത്മീയമാര്‍ഗ്ഗത്തിലേക്ക് തിരിയുകയും സന്ന്യാസദീക്ഷ സ്വീകരിച്ച് നീലകണ്ഠതീര്‍ത്ഥപാദരെന്ന യോഗിവര്യനായി മാറുകയായിരുന്നു.

വാഴൂര്‍ തീര്‍ത്ഥപാദാശ്രമത്തില്‍ ബ്രഹ്മചാരിയായി ചേരുകയും ബ്രഹ്മശ്രീ വിദ്യാനന്ദതീര്‍ത്ഥപാദ സ്വാമികളില്‍ നിന്നും സന്ന്യാസദീക്ഷ സ്വീകരിച്ചശേഷം തിലഭണ്ഡേശ്വര ആശ്രമത്തില്‍നിന്നും, ഋഷികേശിലെ കൈലാസാശ്രമത്തില്‍ നിന്നും വേദാന്തത്തില്‍ പ്രാവീണ്യംനേടി.