കാര്യനിര്‍വാഹകര്‍

വിവേകാനന്ദ തീര്‍ത്ഥപാദസ്വാമികള്‍

പൂര്‍വ്വാശ്രമത്തില്‍ വാളാനിക്കാട്ട് ശശിധരന്‍നായര്‍ അച്ഛന്‍ ശ്രീമാന്‍ പ്രഭാകരന്‍നായര്‍ അമ്മ ശ്രീമതി കനകവല്ലിയമ്മ (ചട്ടമ്പിസ്വാമികളുടെ പ്രഥമ ശിഷ്യനായ നീലകണ്ഠതീര്‍ത്ഥപാദസ്വാമികളുടെ അനന്തിരവള്‍ ). മൂവാറ്റുപുഴ നിര്‍മ്മലകോളേജില്‍ നിന്ന് പത്തൊമ്പതാം വയസില്‍ ബിരുദം. ബാംഗ്ലൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് നിയമ ബിരുദവും, ബിസിനസ് മാനേജുമെന്‍റും, ടയര്‍ കമ്പനി റീജണല്‍ മാനേജരായി ഇരുപത് വര്‍ഷം ജോലി, അതിനുശേഷം ജോലി രാജിവച്ച് ബിസിനസിലേക്ക് തിരിഞ്ഞു. ഇപ്പോഴും തുടരുന്നു. ബിസിനസ്സില്‍ നിന്നുള്ള വരുമാനം ആശ്രമത്തിലെ സേവനപ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുന്നു.

തീര്‍ത്ഥപാദാശ്രമത്തിലെ മഠാധിപതി ഗുരു പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദസ്വാമികളില്‍ നിന്ന് 2010 മാര്‍ച്ച് 8 ന് ഹരിദ്വാറില്‍ ഗംഗാതീരത്തുവച്ച് സന്ന്യാസ ദീക്ഷ സ്വീകരിച്ച് വിവേകാനന്ദതീര്‍ത്ഥപാദര്‍ എന്ന പേര് കൈകൊണ്ടു.

 

 

 

മാതാ സ്നേഹാനന്ദമയീ തീര്‍ത്ഥപാദര്‍

പൂര്‍വ്വാശ്രമത്തില്‍ ഈസ്റ്റ് കല്ലൂര്‍ തണ്ടേല്‍വീട്ടില്‍ രാഘവന്‍നായര്‍ ചെല്ലമ്മ ദമ്പതികളുടെ മകളും വിവേകാനന്ദ തീര്‍ത്ഥപാദസ്വാമികളുടെ സഹധര്‍മ്മിണിയുമായിരുന്നു, പേര് ഉഷ. തീര്‍ത്ഥപാദാശ്രമത്തിലെ മഠാധിപതി ഗുരു പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദസ്വാമികളില്‍ നിന്ന് 2010 മാര്‍ച്ച് 8 ഹരിദ്വാറില്‍ ഗംഗാതീരത്തുവച്ച് ദീക്ഷ സ്വീകരിച്ച് മാതാ സ്നേഹാനന്ദമയീ തീര്‍ത്ഥപാദര്‍ എന്ന പേര് കൈകൊണ്ടു.